കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടിന്റെ എതിരാളികള്‍ കൊല്ലം.
ക്വാര്‍ട്ടറില്‍ കോഴിക്കോട് 63-23ന് തൃശൂരിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. കൊല്ലം 52-49ന് എറണാകുളത്തെ ക്വാര്‍ട്ടറില്‍ കീഴടക്കി. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തിരുവനന്തപുരം 58-31ന് കണ്ണീരിനെ തോല്‍പ്പിച്ചു.